കൊടുങ്ങല്ലൂർ: ദേശീയപാത നിർമ്മാണത്തിനിടെ ശുദ്ധജല പൈപ്പുകൾ പൊട്ടിയാൽ പി.ഡബ്ല്യു.ഡി എൻജിനിയറിംഗ് വിഭാഗവും ജല അതോറിറ്റി എൻജിനിയറിംഗ് വിഭാഗവും കാലതാമസമില്ലാതെ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ജനപ്രതിനിധികളുടെ യോഗം.

കയ്പമംഗലം മണ്ഡലത്തിന്റെ വിവിധ മേഖലകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ദേശീയപാത നിർമ്മാണത്തിൽ കുടിവെള്ള പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതുമായി ബന്ധപ്പെട്ട് ഇ.ടി. ടൈസൺ എം.എൽ.എ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് വിമർശനം. ദേശീയപാത നിർമ്മാണ പ്രവൃത്തികളിൽ പൈപ്പ് പൊട്ടൽ തുടർക്കഥയാണ്. ജനപ്രതിനിധികളെ ചീത്തവിളിപ്പിക്കാൻ രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് ഉദ്യോഗസ്ഥർ പൈപ്പുകൾ ശരിയാക്കുന്നതെന്ന് ജനപ്രതിനിധികൾ കുറ്റപ്പെടുത്തി.
കൊടുങ്ങല്ലൂർ റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, നിഷ അജിതൻ, എം.എസ്. മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി, ടി.എസ്. ചന്ദ്രബാബു എന്നിവരും ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ ബാബു, ലിറ്റി ജോർജ്, ബിന്നി പോൾ എൻജിനിയർമാരായ പ്രജിത, ഹൈദ, ഓവർസിയർമാരായ ഹസീന, സുധീർ തുടങ്ങിയവരും പങ്കെടുത്തു.

യോഗത്തിലെ പ്രധാന തീരുമാനങ്ങൾ