samrithi-bavanam
എറിയാട് പഞ്ചായത്തിൽ ഉമ്മൻ ചാണ്ടി സ്മൃതി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറ്റം ബെന്നി ബെഹ്നാൻ എം.പി നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ : എറിയാട് പഞ്ചായത്തിലെ 22-ാം വാർഡിൽ ഉമ്മൻ ചാണ്ടി സ്മൃതി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറ്റം ബെന്നി ബെഹ്നാൻ എം.പി നിർവഹിച്ചു. സ്മൃതി ചെയർമാൻ പി.എസ്. മുജീബ് റഹ്മാൻ അദ്ധ്യക്ഷനായി. നിസാബ്, ഹിലാൽ, എം.കെ. അബ്ദുൾ സലാം, ടി.എം. നാസർ, അഡ്വ. മഹേഷ്, പി.ബി. മൊയ്തു, സുനിൽ പി. മേനോൻ, നാസർ കറുകപാടത്ത്, സി.പി. തമ്പി, കെ.ആർ. റാഫി, പി.പി. ജോൺ തുടങ്ങിയവർ സംസാരിച്ചു.