thulimarun
ശ്രീനാരായണപുരം പഞ്ചായത്തിൽ തുള്ളി മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിക്കുന്നു

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിന്റെയും പി. വെമ്പല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി എസ്. പോളിയോ വാക്‌സിൻ തുള്ളിമരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. പഞ്ചായത്ത് പരിധിയിലെ 10980 കുടുംബങ്ങളിലെ 40267 ജനസംഖ്യയിൽ നിന്നും 5 വയസ് വരെയുള്ള 2405 കുട്ടികൾക്കാണ് 23 ബൂത്തുകൾ മുഖാന്തരം വാക്‌സിൻ വിതരണം ചെയ്തത്. അന്യ സംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങളിൽപ്പെട്ട 22 കുട്ടികൾക്കും വാക്‌സിൻ നൽകി. മെഡിക്കൽ ഓഫീസർ ഡോ. പ്രിമ പോൾ അദ്ധ്യക്ഷയായി. വിവിധ കേന്ദ്രങ്ങളിൽ നടത്തിയ തുള്ളിമരുന്ന് വിതരണത്തിന് വൈസ് പ്രസിഡന്റ് സജിത പ്രതീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ പി.എ. നൗഷാദ്, കെ.എ. അയൂബ്, സി.സി. ജയ, ഡോ. റിഹ നാസർ, ഹെൽത്ത് ഇൻസ്‌പെക്ടർ വി.കെ. കാളിദാസ്, എൽ.എച്ച്.ഐ: പി.എം. ഷിജിമോൾ, ആശ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.