1

തൃശൂർ: പാലസ്തീനിലെയും ഉത്തരേന്ത്യയിലെയും ചെറിയ സംഭവങ്ങളിൽപോലും പ്രതികരിക്കുന്ന കേരളത്തിലെ സാംസ്‌കാരിക നായകർ കേരളത്തിൽ നടക്കുന്ന മനുഷ്യത്വഹീനമായ അക്രമം കണ്ടില്ലെന്ന് നടിക്കുന്നത് ലജ്ജാകരമെന്ന് തപസ്യ കലാ സാഹിത്യവേദി ജില്ലാ കമ്മിറ്റി. ഒരു വിദ്യാർത്ഥിയെ കാമ്പസിനുള്ളിൽ സംഘം ചേർന്ന് ആൾക്കൂട്ടവിചാരണ നടത്തി മർദ്ദിച്ച് കൊലപ്പെടുത്തിയിട്ടും അധികൃതർ ദിവസങ്ങളോളം വിവരം രഹസ്യമാക്കിവച്ചു. സിദ്ധാർത്ഥിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല. ഇടതുപക്ഷത്തിന്റെ നവോത്ഥാന മുദ്രാവാക്യങ്ങൾ പരിഹാസ്യമാണെന്നും പ്രമേയത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പ്രൊഫ. ടി.പി. സുധാകരൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.എസ്. നീലാംബരൻ, ജില്ലാ ഭാരവാഹികളായ ഷാജു കളപ്പുരയ്ക്കൽ, സുരേഷ് വനമിത്ര, സുനിത സുകുമാരൻ, എൻ. സ്മിത എന്നിവർ പ്രസംഗിച്ചു.