തൃശൂർ: രാജ്യം ഭരിക്കുന്ന മോദി സർക്കാരും കേരളം ഭരിക്കുന്ന പിണറായി സർക്കാരും രാജ്യത്തിന് ബാദ്ധ്യതയാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.എം. മുഹമ്മദ് ഹനീഫ് അദ്ധ്യക്ഷനായി. സുനിൽ ജോസ്, തോമസ് കല്ലാടൻ, എ.പി. ഉസ്മാൻ, കെ.എക്‌സ്. സേവ്യർ, ജോൺ പഴേരി, പി.ജി. ബേബി തുടങ്ങിയവർ പ്രസംഗിച്ചു.