തിരുവില്വാമല : കൈത്തറി ഗ്രാമമായ കുത്താമ്പുള്ളി നിവാസികളുടെ ദീർഘകാല ആവശ്യമായ കോയമ്പത്തൂരിലേക്കുള്ള കെ.എസ്.ആർ.ടി സി ബസ് സർവീസ് യാഥാർത്ഥ്യമാകുകയാണ്. ഇന്നു പുലർച്ചെ മുതൽ കെ. എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് കോയമ്പത്തൂർ യാത്ര ആരംഭിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. കുത്താമ്പുള്ളിയിൽ നിന്ന് രാവിലെ 5.15 ന് ആരംഭിച്ച് നടുവത്തപ്പാറ പരുത്തിപ്പുള്ളി കോട്ടായി കുഴൽമന്ദം വഴി 6.25 ന് പാലക്കാട് എത്തും. തുടർന്നു കഞ്ചിക്കോട് വാളയാർ വഴി 8 മണിക്ക് കോയമ്പത്തൂർ എത്തും. തിരിച്ച് രാത്രി 7.15 ന് കോയമ്പത്തൂരിൽ നിന്ന് ആരംഭിച്ച് 8.50 ന് പാലക്കാട് എത്തി 9.10 ന് പാലക്കാട് നിന്ന് പത്തിരിപ്പാല വഴി 10.15 ന് കുത്താമ്പുള്ളിയിൽ എത്തുചേരുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. കുത്താമ്പുള്ളി കോയമ്പത്തൂർ 111/ രൂപയും , കോയമ്പത്തൂർ കുത്താമ്പുളളി 102 / രൂപയുമാണ് ബസ് ചാർജ്.