1

തൃശൂർ: ചിറ്റണ്ട തലശ്ശേരി റോഡിൽ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ മുതൽ വരവൂർ വരെയുള്ള ഭാഗത്ത് റോഡ് നിർമാണ പ്രവൃത്തി നടത്തേണ്ടതിനാൽ മാർച്ച് ആറ്, ഏഴ് തീയതികളിൽ ഈ വഴിയുള്ള വാഹനഗതാഗതം പൂർണമായും തടസപ്പെടുമെന്ന് വടക്കാഞ്ചേരി അസി. എൻജിനിയർ അറിയിച്ചു. ദേശമംഗലം ആറങ്ങോട്ടുകര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പാലയ്ക്കൽ സെന്ററിൽ നിന്ന് തളി വഴി കുന്നംകുളത്തേക്ക് പോകണം. കുണ്ടന്നൂർ എരുമപ്പെട്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നെല്ലുവായ് തിച്ചൂർ തളി വഴിയും പോകണം. വടക്കാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാലയ്ക്കൽ സെന്ററിൽ നിന്ന് തിരിഞ്ഞ് കുമരപ്പനാൽ മുള്ളൂർക്കര വഴി പോകണം.