തൃശൂർ: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് നിർമിച്ച സ്‌നേഹ ഭവനത്തിന്റെ സമർപ്പണം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. മാതൃകയാക്കേണ്ട പ്രവർത്തനമാണിതെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് കെ.ആർ രവി അദ്ധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. ബാബു, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. വിനയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ പി.ആർ. സുരേഷ് ബാബു, സാവിത്രി രാമചന്ദ്രൻ, കെ.പി. പ്രശാന്ത്, പുഷ്പചന്ദ്രൻ, വാർഡ് മെമ്പർ ജെയിമി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. ബൈജു തുടങ്ങിയവർ പങ്കെടുത്തു.