vs

തൃശൂർ: ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ തട്ടകത്തിന്റെ കഥാകാരൻ കോവിലന്റെ വസതിയിൽ സന്ദർശനം നടത്തി. കോവിലന്റെ മരുമകൾ ബീനയും കുടുംബവും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. പ്രിയപ്പെട്ട എഴുത്തുകാരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷം കോവിലന്റെ കുടുംബവുമായുമുള്ള സ്‌നേഹസൗഹൃദങ്ങൾ പുതുക്കി. വിജയാശംസകൾ നേർന്നാണ് കോവിലന്റെ കുടുംബം സുനിൽകുമാറിനെ സ്വാഗതം ചെയ്തത്. മലയാളിക്ക് മണ്ണിന്റെ മണമുള്ള നോവലുകളും കഥകളും സമ്മാനിച്ച സൈനികനായിരുന്നു കോവിലനെന്ന് സുനിൽകുമാർ അഭിപ്രായപ്പെട്ടു.