തൃശൂർ: കലാഭവൻമണിയുടെ സ്മരണാർത്ഥം ജില്ലയിലെ യൂത്ത് ക്ലബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം, എടക്കളത്തൂർ ദേശാഭിമാനി കലാ കായിക സാംസ്‌കാരിക വേദി, പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'മണിനാദം' ജില്ലാതല നാടൻപാട്ട് മത്സരത്തിൽ ചേറൂർ യുവ ക്ലബ്ബിന് ഒന്നാം സ്ഥാനം. ആതിരം ചേറൂർ രണ്ടാം സ്ഥാനവും ആറാട്ടുപുഴ എഗറ് കലാസംഘം മൂന്നാം സ്ഥാനവും നേടി. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥൻ സമ്മാനദാനം നിർവഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സി.ടി. സബിത, വി.പി. ശരത്പ്രസാദ്, ബെൻസൻ ബെന്നി, കെ.സി. ഷാജു, സി.എ. ജിനേഷ്, എ.എം. ലിജീഷ് എന്നിവർ പങ്കെടുത്തു.