ചേർപ്പ്: പാറളം പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് ഓംബുഡ്മാൻ പി.എസ്. ഗോപിനാഥൻ. സംസ്ഥാനത്തെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ പി.എസ്.സിയുടെ പരിധിയിൽ വരാത്ത നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് നികത്തേണ്ടതെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ പാറളം പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറുടെ നിയമനം അപ്രകാരമല്ലാ നടന്നതെന്ന് ഓംബുഡ്മാൻ നിരീക്ഷിച്ചു. നിർദ്ദേശങ്ങൾ പാലിക്കാതിരുന്ന സ്ഥാപന മേധാവികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഓംബുഡ്മാന്റെ ഉത്തരവിൽ വ്യക്തമാക്കി.