ksspu-
പെൻഷനേഴ്‌സ് യൂണിയൻ മതിലകം ബ്ലോക്ക് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി.വി. പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു.

മതിലകം : സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മതിലകം ബ്ലോക്ക് വാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും സംസ്ഥാന കമ്മിറ്റി അംഗം വി.വി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.കെ. ശങ്കു അദ്ധ്യക്ഷനായി. കവി പി.എൻ. ഗോപീകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. കെ.യു. സുബ്രഹ്മണ്യൻ, കെ.കെ. രാമകൃഷ്ണൻ, കെ.എം. ശിവരാമൻ, പി.വി. ഗിരിജ, ആർ. വിശ്വനാഥൻ, എ. പവിഴം, കെ.കെ. വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.കെ. ശങ്കു (പ്രസിഡന്റ്), കെ.യു. സുബ്രഹ്മണ്യൻ (സെക്രട്ടറി), വി.കെ. അശോകൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗം എൻ.കെ. സുധീരൻ വരണാധികാരിയായി.