കൊടുങ്ങല്ലൂർ : പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക അസമത്വങ്ങൾ പരിഹരിക്കാൻ അധികാരത്തിലും വിഭവങ്ങളിലും തുല്യത ഉറപ്പ് വരുത്തണമെന്ന് കെ.പി.എം.എസ് സംസ്ഥാനവർക്കിംഗ് പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു. കൊടുങ്ങല്ലൂർ താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ മാർച്ച് 5, 6 തീയതികളിൽ നടക്കുന്ന രാപ്പകൽ സമരം ശക്തിപകരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ പ്രസിഡന്റ് ഷാജു വാരിയത്ത് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ശശി കൊരട്ടി, ടി.എസ്. സത്യൻ, സിജു, തുടങ്ങിയവർ സംസാരിച്ചു. ജാതി സെൻസസ് നടപ്പാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികളായി മിഥുൻ പാറശ്ശേരി (പ്രസിഡന്റ്), ഷാജു വാര്യത്ത് (സെക്രട്ടറി), ടി.എസ്. സത്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.