കൊടകര: ആലത്തൂർ എ.എൽ.പി സ്‌കൂളിന് സംസ്ഥാനതല അംഗീകാരം നേടിക്കൊടുത്ത് കമാൻഡോകിഡ് പദ്ധതി. കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളിൽ ആദ്യമായി നടപ്പാക്കിയ കമാൻഡോകിഡ് പദ്ധതിയെക്കുറിച്ച് മനസിലാക്കാനും വിലയിരുത്താനുമായി തൃശൂരിലെത്തിയ എസ്.ഇ.ആർ.ടി സംഘം ജില്ലയിലെ തെരഞ്ഞെടുത്ത 7 വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി. അതിൽനിന്നും തെരഞ്ഞെടുത്ത ആലത്തൂർ എൽ.എപി.എസ് ഉൾപ്പെടെ വിദ്യാലയങ്ങളെ തിരുവന്തപുരത്ത് പദ്ധതി അവതരിപ്പിക്കാൻ അവസരം നൽകുകയായിരുന്നു. വ്യക്തിക്കുവേണ്ടതായ പത്ത് ജീവിത നൈപുണികൾ രണ്ടു വർഷംകൊണ്ട് പരിശീലിപ്പിക്കുന്നതാണ് കമാൻഡോകിഡ് പദ്ധതി. വിദ്യാർഥികൾ സംഘത്തെ മാർച്ച് പാസ്റ്റും സല്യൂട്ടും നൽകി സ്വീകരിക്കുകയും പരിശീലനം നടത്തുകയും ചെയ്തു. എൻ.എസ്.മിനിജ, എം.ആർ.സനോജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. സംഘത്തിന്റ ക്ഷണമനുസരിച്ച് തിരുവന്തപുരത്ത് എസ്.ഇ.ആർ.ടി. യിൽ കമാൻഡോകിഡ് പദ്ധതി അവതരിപ്പിച്ചു. അദ്ധ്യാപകരായ സി.ജി.അനൂപ്, കെ.ടി.ഹൃത്വിക്, പി.എം.ജിൻസ എന്നിവർ നേതൃത്വം നൽകി. 220 മണിക്കൂർ പരിശീലനം, ലൈഫ്‌സ്‌കിൽ പരിശീലനം, ട്രെയിനിംഗ് എന്നിവയെക്കുറിച്ച് ചർച്ച നടന്നു. 7 മിനിറ്റദൈർഘ്യമുള്ള വീഡീയോയും പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചു.
വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പദ്ധതി കേരളത്തിന് ഉദാത്തമാതൃക.
ഡോ.രഞ്ജിത്ത് സുഭാഷ്
സംഘം ഓഫീസർ