canal
കനാൽ ബണ്ടിലെ മണ്ണ് നീക്കം ചെയ്തത് സ്ഥലത്ത് പൊലീസ് പരിശോധിക്കുന്നു


ചാലക്കുടി: കനാൽ ബണ്ടിലെ മണ്ണ് നീക്കം ചെയ്തതിന് നഗരസഭാ ചെയർമാനെതിരെ ഇറിഗേഷൻ അസി.എൻജിനീയർ പൊലീസിൽ പരാതി നൽകി. ഇതുസംബന്ധിച്ച് ചെയർമാൻ എബി ജോർജിനോട് സ്റ്റേഷനിൽ ഹാജരാകാൻ എസ്.എച്ച്.ഒ നിർദ്ദേശം നൽകി. പോട്ട പനമ്പിള്ളി കോളേജിന് പിൻഭാഗത്തെ ഇടമലയാർ ഇറിഗേഷൻ പദ്ധതിയുടെ വതലതുകര കനാൽ ബണ്ടിലെ മണ്ണാണ് ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്ത്. ബണ്ട് കോൺക്രീറ്റ് ചെയ്തതിന് താഴെ വർഷങ്ങളായി കിടക്കുന്ന മണ്ണാണ് ചെയർമാന്റെ നിർദ്ദേശപ്രകാരം നീക്കം ചെയ്തത്. ഇത് കനാലിന്റെ സുരക്ഷയെ ബാധിച്ചതായി നാട്ടുകാർ പറയുന്നു. ഈ ഭാഗത്തെ ജെ.സി.ബിയുടെ പ്രവർത്തനം മണ്ണ് കൂടുതൽ താഴ്ന്ന ഭാഗത്ത് നിന്ന് കനാൽ വെള്ളം പുറത്തേയ്്ക്ക് ഒഴുകാൻ കാരണമായി. ഇതോടെയാണ് നാട്ടുകാർ ഇറിഗേഷൻ അധികൃതരെ വിവരം അറിയിക്കകയായിരുന്നു.
സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പാപ്പാളി റോഡരികിൽ നിന്നും നാലു ലോഡ് മണ്ണാണ് നീക്കം ചെയ്തതെന്ന് നാട്ടുകാർ ആരോപിച്ചു. പോട്ടയിലെ നഗരസഭയുടെ മിനിമാർക്കറ്റ് നിർമ്മാണം നടക്കുന്ന ഭാഗത്തേയ്ക്കാണ് മണ്ണുകൊണ്ടു പോയതെന്ന് നാട്ടുകാർ പറഞ്ഞു. സ്.ഐ. ഷാജു എടത്താടന്റെ നേതൃത്തിൽ പൊലീസും സ്ഥലത്തെത്തി.