1

തൃശൂർ: ഗീതം സംഗീതം സപ്തവർണ അവാർഡ് കലാലയം രാധയ്ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 15000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. വനിതാ ദിനമായ എട്ടിന് വൈകീട്ട് 5.15 ന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന ചടങ്ങ് നർത്തകി ഡോ. ഇ. സന്ധ്യ ഉദ്ഘാടനം ചെയ്യും. ഷീബ അമീർ മുഖ്യാതിഥിയാകും. ശരണ്യ ജസ്റ്റിൻ, ജയരാജ് വാര്യർ, സപ്തവർണ ബിൾഡേഴ്‌സ് ഡയറക്ടർ കെ. മധുസൂദനൻ എന്നിവർ പങ്കെടുക്കും. തൃശൂർ അഷ്ടപൗർണമി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, ശരണ്യ സഹസ്ര കഥക് നൃത്യ അക്കാഡമി അവതരിപ്പിക്കുന്ന കഥക്കും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ഗീതം സംഗീതം പ്രസിഡഡന്റ് മുഹമ്മദ് റഷീദ്, സുകുമാരൻ ചിത്രസൗധം, മധു ആനല്ലൂർ, സുഗത പ്രസാദ്, കെ. മധുസൂദനൻ എന്നിവർ പങ്കെടുത്തു.