bharath-rice
നാട്ടിക പഞ്ചായത്തിന് സമീപം ഭാരത് റൈസ് വാങ്ങുന്നതിനായുള്ള തിരക്ക്.

തൃപ്രയാർ: നാട്ടികയിൽ കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസ് വിതരണം വീട്ടമ്മയായ സൗമ്യ കൃഷ്ണന് അരി നൽകി എ.കെ. ചന്ദ്രശേഖരൻ വിതരണം ഉദ്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്ത് ഓഫീസ് പരിസരത്തായിരുന്നു അരിയുടെ വിതരണം. 10 കിലോയുടെ പായ്ക്കറ്റുകളാണ് വിൽപ്പന നടത്തിയത്. രാവിലെ 7.30ന് ആരംഭിച്ച വിൽപ്പന തിരക്ക് മൂലം പത്ത് മണിയോടെ അവസാനിപ്പിച്ചു. ബി.ജെ.പി നേതാക്കളായ കെ.എസ്. സുധീർ, ലാൽ ഊണുങ്ങൽ, എൻ.എസ്. ഉണ്ണിമോൻ, ജോഷി ബ്‌ളാങ്ങാട്ട്, രാജേഷ് കാരയിൽ എന്നിവർ നേതൃത്വം നൽകി.