ch

അവിണിശ്ശേരി : പഞ്ചായത്ത് വനിതാ സാമൂഹിക ക്ഷേമ സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസീത മഹേഷ്, ഗീത ശ്രീധരൻ, കോമളം രാജൻ, ഗീത ബാലകൃഷ്ണൻ, ബീന ലക്ഷ്മണകുമാർ, നിത്യ ജയരാജൻ, ഷീബ ലോഹിതാക്ഷൻ, ബീന ഉണ്ണി, പി. മാലിനി, രാധിക, സംഗീത റന്റോ, സുമ മുരളി, കെ.ബി. ഭുവനേശ്വരി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. റിട്ടേണിംഗ് ഓഫീസർ അക്വനോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ പ്രസീത മഹേഷിനെ പ്രസിഡന്റായും സുമ മുരളിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.