തൃശൂർ: പൂക്കോട് വെറ്ററിനറി കോളേജിൽ ഉൾപ്പെടെയുള്ള കാമ്പസുകളിൽ അക്രമവും കൊടുംക്രൂരതകളും വർദ്ധിക്കുന്ന സാഹചര്യത്തിൽ കലാലയങ്ങളെ കക്ഷിരാഷ്ട്രീയ വിമുക്തമാക്കാനും ഹിംസാ മുക്തമാക്കാനും ഹൈക്കോടതി ഇടപെടണമെന്ന് സർവോദയ സംഘടനകൾ. സർവോദയ മണ്ഡലത്തിന്റെയും ഗാന്ധി പീസ് ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പൊതു അഭ്യർത്ഥന സദസും ഹൈക്കോടതിയിലേക്ക് കത്തുകൾ അയക്കുന്നതിന്റെ ഉദ്ഘാടനവും സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ നിർവഹിച്ചു. അയ്യന്തോൾ വയലാ സംസ്‌കൃതി ഭവനിൽ നടന്ന സമ്മേളനത്തിലും അയ്യന്തോൾ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പൊതുപരിപാടിയിലും സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ പാറയിൽ അദ്ധ്യക്ഷനായി. പി.എസ്. സുകുമാരൻ, പ്രൊഫ. വി.പി. ജോൺസ്, അഡ്വ. ജേക്കബ് പുതുശ്ശേരി, ഡേവിസ് കണ്ണമ്പുഴ, മോഹൻ താഴത്തുപുര, വി.ഐ. ജോൺസൺ, കെ. ബാബു തോമസ്, വി.ആർ. രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.