1

തൃശൂർ: വൻകിട വ്യാപാരികളുടെ കച്ചവട രീതികൾക്കെതിരെ ലോട്ടറി വകുപ്പ് നടപടികൾ എടുക്കുന്നില്ലെന്ന് ആരോപിച്ച് കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്‌സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) നേത്യത്വത്തിൽ ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസിന് മുന്നിൽ ധർണ നടത്തി. സർക്കാരിന്റെ ഭാഗ്യക്കുറിയെ തകർക്കുന്ന നിലപാടുകൾക്കെതിരെ നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ പാർളിക്കാട് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ സെൻ, സംസ്ഥാന സെക്രട്ടറി ഫിലിപ്പ് ജേക്കബ്ബ് അത്താണി, സംസ്ഥാന കോ ഓർഡിനേറ്റർ മനു മോൻ, സൗപർണിക, ലിജോ ചാലക്കുടി, കെ.കെ. മോഹനൻ, ഗോപി കാതിക്കുടം, രാധാകൃഷ്ണൻ ചേലക്കര, രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.