yathra-ayapp
ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം വിരമിക്കുന്ന പ്രധാനദ്ധ്യാപകർക്കും നൂൺമീൽ ഓഫീസർക്കും നൽകിയ യാത്രഅയപ്പ് സമ്മേളനം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ : ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം വിരമിക്കുന്ന പ്രധാനദ്ധ്യാപകർക്കും നൂൺമീൽ ഓഫീസർക്കും യാത്രഅയപ്പ് നൽകി. ഇ.ടി. ടൈസൺ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.ആർ. ഗീത അദ്ധ്യക്ഷയായി. ഫോറം ട്രഷറർ എം. ലത ടീച്ചർ, തൃശൂർ ഡയറ്റ് ഫാക്കൽറ്റി യു. മുഹമ്മദ് റാഫി, വെള്ളാങ്ങല്ലൂർ ബി.പി.സി: ഗോഡ്വിൻ റോഡ്ട്രിഗ്‌സ്, സീനിയർ സൂപ്രണ്ട് സി. സുമ, ഒ.എസ്. ഷീന ടീച്ചർ, പി.കെ. ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനദ്ധ്യാപകരായ വെമ്പല്ലൂർ ജി.എൽ.പി.എസിലെ എച്ച്.എം: കെ.ആർ. ശ്രീരേഥ, പുല്ലറ്റ് യു.പിഎസിലെ എച്ച്.എം: എം. ഗീത, കൊടുങ്ങല്ലൂർ ഗവ. എൽ.പി.എസിലെ എച്ച്.എം: വി.എസ്. തുളസി, പാലിയംതുരുത്ത് ഗവ. എൽ.പി.എസിലെ എച്ച്.എം: എം. സാബിറ, വി. സതീഷ് ബാബു എന്നിവർക്കാണ് യാത്രഅയപ്പ് നൽകിയത്. എച്ച്.എം. ഫോറം കൺവീനർ പി.എ. നൗഷാദ് മാസ്റ്റർ സ്വാഗതവും ജോയിന്റ് കൺവീനർ കെ. ഉഷാദേവി ടീച്ചർ നന്ദിയും പറഞ്ഞു.