news-photo-

ഗുരുവായൂർ: ഗുരുവായൂരപ്പന് നിത്യവും നിവേദ്യം തയ്യാറാക്കാനുള്ള നെല്ല് കുത്തി അരിയാക്കി നൽകുന്ന അമ്മമാർക്ക് തിരുവെങ്കിടം പാനയോഗം വസ്ത്രവും, ദക്ഷിണയും സമർപ്പിച്ച് സ്‌നേഹവന്ദനം നൽകി. ഗുരുവായൂർ ദേവസ്വം ഉരൽപ്പുരയിലെ ഇരുപത്തിയഞ്ച് അമ്മമാർക്കാണ് വനിതാ ദിനത്തിന്റെ ഭാഗമായി വസ്ത്രവും, ദക്ഷിണയും സമർപ്പിച്ചത്. സമാദരണ സദസ് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ഉദ്ഘാടനം ചെയ്തു. പാനയോഗം വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ എടവന അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജനു ഗുരുവായൂർ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ ടി.രാധിക, കൃഷ്ണനാട്ടം ചുട്ടി വിഭാഗം ആശാൻ രാജു കലാനിലയം എന്നിവർ വസ്ത്ര, ദക്ഷിണ സമർപ്പണം നിർവഹിച്ചു. ദൃശ്യമാദ്ധ്യമ പ്രവർത്തക പാർവതി, പാനയോഗകലാകാരി പ്രീത എടവന എന്നിവരെയും അനുമോദിച്ചു. കോ ഓർഡിനേറ്റർ ബാലൻ വാറണാട്ട്, വാദ്യകലാകാരൻമാരായ ഗുരുവായൂർ ജയപ്രകാശ്, ഷൺമുഖൻ തെച്ചിയിൽ, പ്രഭാകരൻ മൂത്തേടത്ത്, രാജു കോക്കൂർ, ഇ.ഹരികൃഷ്ണൻ, കൃഷ്ണനാട്ടം വേഷം ആശാൻ മുരളി അകമ്പടി തുടങ്ങിയവർ സംസാരിച്ചു.