rjd

ചാലക്കുടി: മലയോര മേഖലകളിൽ വന്യമൃഗങ്ങൾ മനുഷ്യ ജീവൻ കവർന്നെടുക്കുമ്പോൾ നിയമങ്ങളിലെ പൊളിച്ചെഴുത്ത് വൈകുന്നത് അവിവേകമാണെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. വാച്ചുമരത്ത് ആദിവാസി സ്ത്രീയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളിൽ പെരുകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് കണ്ടറിയണം. കാലം പുരോഗമിച്ചിട്ടും നമ്മൾ എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്ന് ചിന്തിക്കണം. വനനിയമത്തിൽ കാലോചിതമായ മാറ്റം വരുത്തണം. ഒന്നര വർഷം മുമ്പ് അതിരപ്പിള്ളിയിൽ പിഞ്ചുകുഞ്ഞ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ വനം മന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കാത്തത് വേദനാജനകമാണെന്നും യൂജിൻ മോറേലി പറഞ്ഞു.