
തൃശൂർ: ജനാധിപത്യ ഇന്ത്യയെ തകർക്കുന്ന ബി.ജെ.പിക്ക് വോട്ടില്ല, ഇന്ത്യാസഖ്യത്തെ വിജയിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സണ്ണി എം. കപിക്കാട് നയിക്കുന്ന, സേവ് ഇന്ത്യാ മൂവ്‌മെന്റിന്റെ രാഷ്ട്രീയ പ്രചാരണ ജഥാ 8, 9 തീയതികളിൽ തൃശൂർ പാർലമെന്റ് നിയോജക മണ്ഡലത്തിൽ നടക്കും. എട്ടിന് രാവിലെ 10ന് പടിഞ്ഞാറെ കോട്ടയിൽ നിന്നാരംഭിക്കുന്ന ജാഥ ഒളരിക്കര, കാഞ്ഞാണി, മണലൂർ, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാങ്ങ്, പാവറട്ടി, ഗുരുവായൂർ, ചാവക്കാട്. ചേറ്റുവ, വാടാനപ്പിള്ളി, കണ്ടശ്ശാംകടവ്, അന്തിക്കാട്, പെരിങ്ങോട്ടുകര, തൃപ്രയാർ, എടമുട്ടം, കാട്ടൂർ വഴി ഇരിങ്ങാലക്കുടയിൽ സമാപിക്കും. ഒമ്പതിന് രാവിലെ 10ന് കൂർക്കഞ്ചേരിയിൽ നിന്നാരംഭിക്കുന്ന ജാഥ, ചേർപ്പ്, ഊരകം, കരുവന്നൂർ, മാപ്രാണം, പുതുക്കാട്, ആമ്പല്ലൂർ, ഒല്ലൂർ, കുട്ടനെല്ലൂർ, നടത്തറ, മണ്ണുത്തി, കിഴക്കെക്കോട്ട, ശക്തൻ സ്റ്റാൻഡ്, വടക്കെ സ്റ്റാൻഡ് വഴി കോർപറേഷൻ ഓഫീസിനു മുന്നിൽ സമാപിക്കും. സമാപന പോതുയോഗം സാറ ജോസഫ് ഉദ്ഘാടനം ചെയ്യും.