mani

തൃശൂർ: സംഗീത നാടക അക്കാഡമിയിലും ഫോക്ലോർ അക്കാഡമിയിലും കലാഭവൻ മണിയുടെ ഛായാച്ചിത്രം സ്ഥാപിക്കണമെന്ന് ആർ.ജെ.ഡി എ.സി - എസ്.ടി സെന്റർ സംസ്ഥാന സെക്രട്ടറിയും കേരള യൂത്ത് ക്ലബ് അസോസിയേഷൻ പ്രസിഡന്റുമായ ബിജു ആട്ടോർ. അസോസിയേഷൻ ജില്ലാ കമ്മിറ്റി സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച കലാഭവൻ മണിയുടെ എട്ടാം അനുസ്മരണ സമ്മേളനം ഓടപ്പഴം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അസോ. സംസ്ഥാന കമ്മിറ്റി അംഗം ആന്റോ മോഹൻ അദ്ധ്യക്ഷനായി. പി.കെ. ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. മണിയുടെ ഗാനങ്ങൾ കോർത്തിണക്കി പി.വി. സുബ്രഹ്മണ്യൻ ഗാനാഞ്ജലി അർപ്പിച്ചു. വിപിഷ് ഇരിങ്ങാലക്കുട, ജയോ തോളൂർ, കെ.ബി. ജയപ്രകാശ്, കെ. കൗസല്യ, ബാബു തിലകൻ, കണ്ണൻ ദേവദാസ്, കെ.കെ. വേണുഗോപാലൻ, രവി വടൂക്കര എന്നിവർ പ്രസംഗിച്ചു.