അന്തിക്കാട്: പ്രധാൻമന്ത്രി ഭാരത് അരി അന്തിക്കാട് പഞ്ചായത്ത് ആദ്യഘട്ട വിതരണം അന്തിക്കാട് സെലിബ്രേഷൻ ഹാൾ പരിസരത്ത് ബി.ജെ.പി അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പുളിക്കത്തറ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഗോകുൽ കരിപ്പിള്ളി, കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ബാലൻ വാലപ്പറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഗിരിജൻ മേനോൻ ,പി.എസ്. ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.