dalith

തൃശൂർ: പൊലീസ് ബോധവത്കരണം തുടരുമ്പോഴും പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമത്തിൽ വർദ്ധനവ്. പട്ടികജാതി, വർഗ്ഗക്കാർക്കെതിരെയുള്ള കേസും വർദ്ധിച്ചു. സ്ത്രീകൾക്കെതിരെയുള്ള മൊത്തം അതിക്രമ കേസ് എട്ട് വർഷത്തിനിടെ 15,114ൽ 18,976 ആയി. മാനഭംഗം 2016ൽ 1,656 ആയിരുന്നത് കഴിഞ്ഞവർഷം 2,649 ആയി. ഗാർഹിക പീഡനം ഇക്കാലയളവിൽ യഥാക്രമം 3455 എന്നത് 4711 ആയി വർദ്ധിച്ചു. സ്ത്രീകളെയും പെൺകുട്ടികളെയും ശല്യം ചെയ്യുന്ന കേസും ഇരട്ടിയിലധികമായി. ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോയുള്ള പീഡനം കൂടിയെങ്കിലും സ്ത്രീധന മരണം കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ 2016ൽ 154 ആയിരുന്നത് 2023ൽ 151 ആയി.

അതിക്രമത്തിനെതിരെ സ്‌കൂൾ, കോളേജിലും കുടുംബശ്രീയുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ ക്‌ളാസുകൾ നടക്കുന്നുണ്ട്. അപകടകരമായ സാഹചര്യം ഒഴിവാക്കാനുൾപ്പെടെ ബോധവത്കരണവും ശാരീരിക അക്രമങ്ങളെ ചെറുക്കാൻ പ്രതിരോധ പരിശീലനവും നൽകുന്നു. മാസത്തിൽ ഏതാണ്ട് എല്ലാ ദിവസവും ക്‌ളാസുണ്ട്.

പരിശീലനം 20 മണിക്കൂർ

പൊലീസിന്റെ സ്വയംപ്രതിരോധ പരിശീലനം 20 മണിക്കൂറാണ്. ആദ്യം ബോധവത്കരണവും തുടർന്ന് ശാരീരിക പരിശീലനവും നൽകും. 45 വിദ്യകളാണ് (ടെക്‌നിക്) പഠിപ്പിക്കുക. ഇതിനായി ജില്ലാതലത്തിൽ പ്രത്യേകം വനിതാ പൊലീസിനെ നിയോഗിച്ചു.

കേസുകളുടെ എണ്ണം

(2016, 2023)

കുട്ടികൾക്കെതിരെ അതിക്രമം

2879..... 5252

പോക്‌സോ

957 .....1694
പട്ടികജാതി, പട്ടിക വർഗ്ഗക്കാർക്കെതിരെ

992 ..... 1245.