
തൃശൂർ: കേരളത്തിലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെയും അവർക്ക് കരൾ പകുത്ത് നൽകിയ ദാതാക്കളുടെയും ക്ഷേമത്തിന് പ്രവർത്തിക്കുന്ന ലിവർ ഫൗണ്ടേഷൻ ഒഫ് കേരള ജില്ലാ ഘടകത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഒമ്പതിന് രാവിലെ 10 മുതൽ തൃശൂർ ചെമ്പൂക്കാവിലെ എഴുത്തച്ഛൻ എഡ്യുക്കേഷൻ സൊസൈറ്റി ഹാളിൽ നടക്കും. പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ.വർഗീസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ജയരാജ് വാര്യർ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിൽ മാത്രം കരൾ മാറ്റിവെച്ചവരും അവരുടെ ദാതാക്കളുമടക്കം 293 പേരാണുള്ളത്. വാർത്താസമ്മേളനത്തിൽ പി.കെ.രവീന്ദ്രൻ, ജിതേഷ്, ആസാദ് അയ്യാരിൻ, പ്രമോദ് എന്നിവർ പങ്കെടുത്തു.