cement

തൃശൂർ: സിമന്റ് ബ്രിക്‌സ് ആൻഡ് ഇന്റർലോക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഒഫ് കേരളയുടെ പ്രഥമ സംസ്ഥാന സംഗമം ഇന്ന് രാവിലെ 9.30ന് ചാലക്കുടി ഹാർട്ടി ലാൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. മന്ത്രി കെ.രാജൻ സംഗമം ഉദ്ഘാടനം ചെയ്യും. മികച്ച പ്രകടനം കാഴ്ച വെച്ച വ്യവസായികളെ ബെന്നി ബെഹ്‌നാൻ എം.പി ആദരിക്കും. തുടർന്ന് വ്യവസായത്തെ സംബന്ധിക്കുന്ന വിവിധതരം ക്ലാസുകൾ വിവിധ വകുപ്പ് മേധാവികൾ എടുക്കും. മോട്ടിവേഷൻ ക്ലാസും നടക്കും. ആയിരത്തോളം വ്യവസായികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജിമ്മി മാത്യു, മലബാർ രമേശ്, മുഹമ്മദലി പാലക്കാട്, ജോയി ചക്കേടത്ത്, അനൂപ് തൃശൂർ തുടങ്ങിയവർ പങ്കെടുത്തു.