തൃപ്രയാർ: ഈ വർഷത്തെ തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിനും ഗ്രാമപ്രദക്ഷിണത്തിനും സമയകൃത്യത ഉറപ്പാക്കാൻ ക്ഷേത്രം ഊട്ടുപുരയിൽ ചേർന്ന ക്ഷേത്ര ജീവനക്കാരുടെ യോഗത്തിൽ തീരുമാനം. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ അദ്ധ്യക്ഷനായി. ദേവസ്വം ബോർഡ് അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മിഷണർ സി. അനിൽകുമാർ , സെക്രട്ടറി പി. ബിന്ദു, അക്കൗണ്ട്‌സ് ഓഫീസർ വിമല, ഡെപ്യൂട്ടി കമ്മിഷണർ കെ. സുനിൽകുമാർ, ഡെപ്യൂട്ടി സെക്രട്ടറി എം. മനോജ്കുമാർ, ദേവസ്വം മാനേജർ എ.പി.സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.

യോഗത്തിലെ മറ്റ് തീരുമാനങ്ങൾ