തൃശൂർ: സർക്കാർ ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകുക, മൂന്നു വർഷത്തെ ക്ഷാമബത്താ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ തൃശൂർ താലൂക്കാഫീസിനു മുന്നിൽ അവകാശച്ചങ്ങല സൃഷ്ടിച്ചു.
ജില്ലാ പ്രസിഡന്റ് ഡെയ്‌സൻ.എം.ഒ ഉദ്ഘാടനം ചെയ്തു. മൃദുൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.ജി. രഞ്ജിത്ത് മുഖ്യപ്രഭാണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ. രൂപേഷ്, ഐ.ബി.മനോജ്, ജില്ലാ ജോയിന്റ് സെക്രട്ടറി അരുൺ സി. ജയിംസ്, സംസ്ഥാന വനിതാ ഫോറം ജോയിന്റ് കൺവീനർ ടി.ഐ. ഷിൻസി, പ്രജിത്ത് കെ. ഡേവിസ്, ടി.എസ്. സതീഷ്‌കുമാർ, എ.എ. ജയൻ, കെ. കൃഷ്ണദാസ്, കെ. സൂരജ്, സി.ആർ. ഷൈൻ, ഡിജീഷ്‌കുമാർ, മനു, പ്രസന്നകുമാർ.എം, രജനി ഗോപിനാഥ് മേനോൻ, സിഗ്മ വർഗീസ്, ടി. പ്രീത എന്നിവർ പ്രസംഗിച്ചു.
സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന അവകാശച്ചങ്ങല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.ജി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷനായി. ലിജോ എം. ലാസർ, അരുൺ സി. ജയിംസ്, ടി.ഡി. ജോണി, വി.ജി. വിനോജ്, ടി.എസ്. സതീഷ്‌കുമാർ, എ.എ. ജയൻ, നസീർ, വിനോദ്, നവീൻ, വിശ്വനാഥൻ, അൻസാർ, ഡെൽസൻ, ഇന്ദു, അനിത, സുമി എലിസബത്ത് എന്നിവർ പങ്കെടുത്തു.