health

തൃശൂർ : ജില്ലയ്ക്ക് ലഭ്യമായ ആരോഗ്യ ഗ്രാന്റ് ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗം നിർദ്ദേശിച്ചു. ശുചിത്വ മാലിന്യ പ്രവർത്തനം മികച്ച രീതിയിൽ നടത്താനും ആവശ്യപ്പെട്ടു. 378 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക ഭേദഗതിക്ക് യോഗം അംഗീകാരം നൽകി. കോർപ്പറേഷൻ, നഗരസഭകൾ, ജില്ലാ പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി വിലയിരുത്തി. പദ്ധതി തുക ചെലവഴിക്കുന്നതിൽ ഗുരുവായൂർ നഗരസഭയാണ് മുന്നിൽ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. ശിശുക്ഷേമ പ്രവർത്തനത്തിൽ അവാർഡ് നേടിയ കളക്ടർ വി.ആർ.കൃഷ്ണതേജയെ ജില്ലാ ആസൂത്രണ സമിതി യോഗം അനുമോദിച്ചു.