tile-road

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തും ജില്ലാ പഞ്ചായത്തും ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച 25ാം കല്ല് ഉല്ലാസ് വളവ് ടൈൽ റോഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്.മോഹനൻ നിർവഹിച്ചു. 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും 29 ലക്ഷം രൂപ പഞ്ചായത്തും ചെലവഴിച്ചാണ് 590 മീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ.അയൂബ്, വാർഡ് അംഗങ്ങളായ സൗദ നാസർ, സെറീന സഗീർ, അസി. എൻജിനീയർ സോന, എ.പി.ജയൻ, ആർ.വി.ഷൺമുഖൻ, എൻ.വി.ഷാജി, സി.ഡി.എസ് അംഗം പി.എം.ലീല, സുശീല, റസിയ ടീച്ചർ, ബിനീഷ്, വിജിൻ, നിഷാദ്, മനീഷ് തുടങ്ങിയവർ സംസാരിച്ചു.