ഗുരുവായൂർ: ഗുരുവായൂർ ആക്ട്‌സ് യൂണിറ്റിന്റെ 17-ാം വാർഷികാഘോഷം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ. വൈകിട്ട് 3.30 ന് നഗരസഭാ വായനശാലാ ഹാളിൽ നടക്കുന്ന വാർഷികാഘോഷം നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. തൃശൂർ മേയറും ആക്ട്‌സ് ജില്ലാ വർക്കിംഗ് പ്രസിഡന്റുമായ എം.കെ. വർഗീസ് മുഖ്യപ്രഭാഷണം നടത്തും.

കലാകായിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെയും ആക്ട്‌സ് ബെനഫാക്ടർ മെമ്പർമാരെയും ചടങ്ങിൽ ആദരിക്കും. ഗുരുവായൂർ എ.സി.പി: സി. സുന്ദരൻ പുരസ്‌കാര വിതരണം നിർവഹിക്കും. നഗരസഭാ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആക്ട്‌സ് ഓഫീസ് ടൗൺഹാളിന് സമീപത്തുള്ള കുട്ടിക്കൃഷ്ണൻ സ്മാരക കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനവും നടക്കും.

വൈകിട്ട് മൂന്നിന് നഗരസഭാ ഉപാദ്ധ്യക്ഷ അനീഷ്മ ഷനോജ് ഓഫീസ് ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ എൻ. മാർട്ടിൻ ലൂയിസ്, പ്രസാദ് പട്ടണത്ത്, കെ.പി.എ. റഷീദ്, സി.ഡി. ജോൺസൺ, കെ.പി. മോഹൻ ബാബു, പി.കെ. സാബിർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.