വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭാ മാസ്റ്റർ പ്ലാൻ സർക്കാരിലേക്ക് സമർപ്പിക്കാൻ തീരുമാനം. ആദ്യമായി ജി.ഐ.എസ്.എൽ രേഖപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ മാസ്റ്റർ പ്ലാനാണ് സമർപ്പിക്കുന്നത്. പുതിയതായി രൂപീകരിച്ച നഗരസഭകളിൽ ഏറ്റവും ആദ്യമായി അംഗീകാരം നേടിയ നഗരസഭയാണ് വടക്കാഞ്ചേരി. മാസ്റ്റർ പ്ലാൻ സംബന്ധിച്ച് 60 പരാതികളാണുള്ളത്. എല്ലാ പരാതികളും പരിഹരിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിലേക്ക് ചീഫ് ടൗൺ പ്ലാനറുടെ പുതിയ മാർഗ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് മാസ്റ്റർ പ്ലാൻ അംഗീകാരത്തിനായി സമർപ്പിക്കുക. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷനാകും.