തിരുവില്വാമല: പാമ്പാടി ആത്രേയം ശ്രീ ശങ്കര തപോവനത്തിൽ മഹാശിവരാത്രി മഹോത്സവം ബുധൻ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ നടക്കും. ഇന്നലെ രാവിലെ ഗണപതിഹോമം, ശിവപൂജ, ഗോപൂജ, നാമജപയജ്ഞം എന്നിവ നടന്നു. തുടർന്ന് ശിവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനവും നടന്നു. വൈകിട്ട് ഭഗവതിസേവ, ശ്രീലളിതാസഹസ്രനാമജപ യജ്ഞവും നടന്നു.
ഇന്ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം മൃത്യുഞ്ജയ പൂജ, ഹോമം, ഗോപൂജ, നാമജപ യജ്ഞം, ഉമാമഹേശ്വര പൂജ, ശ്രീശിവ അഷ്ടോത്തരനാമം എന്നിവയും വൈകിട്ട് ശ്രീ ഭുവനേശ്വരി നാമം ശ്രീ ദുർഗ അഷ്ടോത്തര നാമം ശ്രീ ഭൈരവ അഷ്ടോത്തരനാമം ശ്രീ ഭദ്രകാളി അഷ്ടോത്തര നാമം തുടങ്ങിയവും നടക്കും.
നാളെ ശിവരാത്രി ദിവസം മഹാഗണപതി ഹോമം, മഹാരുദ്ര ഹോമം, മഹാരുദ്ര ജപം, ആദി ഗുരുശ്രീ ദക്ഷിണാമൂർത്തി പൂജ, ഗോപൂജ എന്നിവയും നാമജപ യജ്ഞം, പഞ്ചാക്ഷരീനാമജപം, നാമ സങ്കീർത്തനം, വിവിധകലാപരിപാടികൾ സർവൈശ്വര വിളക്ക് പൂജ, ദീപ പൂജ, വിശ്വ മംഗള രക്ഷാ പ്രാർത്ഥന, ദീപസമർപ്പണം കർപ്പൂര യജ്ഞം എന്നിവയും നടത്തും.
ശനിയാഴ്ച പുലർച്ചെ സമൂഹ ഇളനീർ അഭിഷേകവും പുഷ്പാർച്ചനയും ചെയ്ത് മംഗളാരതിയോടെ ഉത്സവത്തിന് സമാപനമാകും.