1

വടക്കാഞ്ചേരി: വാഴാനി അണക്കെട്ടിൽ നിന്നും കനാൽ മാർഗം ഇന്ന് വെള്ളം തുറന്നുവിടാനിരിക്കെ ശേഷിക്കുന്നത് സംഭരണശേഷിയുടെ 39% ശതമാനം മാത്രം. കഴിഞ്ഞ വർഷം മാർച്ചിൽ 5. 51 ദശലക്ഷം ഘനമീറ്റർ ജലമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴുള്ളത് ഇപ്പോൾ 5.55 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഡാമിലുള്ളത്. കനാലുകളിലൂടെ വെള്ളം തുറന്നുവിട്ടാൽ ജലനിരപ്പ് താഴുമെന്നാണ് ആശങ്ക.

വാക്കാഞ്ചേരി പുഴ വറ്റി വരണ്ട നിലയിലാണ്. ചിറകളിലും വെള്ളമില്ലാത്ത അവസ്ഥയുണ്ട്. വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, വേലൂർ, എരുമപ്പെട്ടി, കടങ്ങോട്, ചൂണ്ടൽ, കൈപ്പറമ്പ് എന്നീ പഞ്ചായത്തുകളിലാണ് വാഴാനിയിലെ വെള്ളം കനാലുകളിലൂടെ എത്തുക. മാർച്ച് ഒന്നിന് തുറന്നുവിടേണ്ടതാണെങ്കിലും ദിവസങ്ങൾക്ക് ശേഷം വെള്ളം വിടുന്നത്. വാഴാനിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായതായി താലൂക്ക് വികസന സമിതിയിൽ പരാതി ഉയർന്നിരുന്നു.