കുന്നംകുളം: തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്രക്ഷേമ സമിതിയുടെയും ഗുരുവായൂർ ദേവസ്വത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശിവരാത്രി മഹോത്സവം മാർച്ച് 7, 8 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുലർച്ചെ നാലിന് നടതുറക്കൽ, അഞ്ചിന് ഉഷപൂജ, 5.30ന് ഗണപതിഹോമം, മറ്റ് വിശേഷാൽ ചടങ്ങുകൾ എന്നിവ നടക്കും. ക്ഷേത്രം തന്ത്രി കരകന്നൂർ വടക്കേടത്ത് നാരായണൻ നമ്പൂതിരിയും മേൽശാന്തി നാരായണൻ നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിക്കും.

7.30ന് സോപാനസംഗീതം. എട്ട് മുതൽ ചാക്യാർകൂത്ത്. ഉച്ചയ്ക്ക് രണ്ട് മുതൽ വിശേഷാൽ എഴുന്നെള്ളത്ത്, വൈകീട്ട് 4.30മുതൽ വിവിധ പൂരാഘോഷങ്ങളുടെ വരവും കൂട്ടിഎഴുന്നള്ളിപ്പും, രാത്രി എട്ടിന് അത്താഴപൂജ, ദർശനം എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ പ്രസിഡന്റ് ജി. ർ ഗോപകുമാർ, സെക്രട്ടറി കെ.പി. ദേവൻ, ട്രഷറർ ഒ.ടി. മാധവമേനോൻ വൈസ് പ്രസിഡന്റ് പി.കെ. സുനിൽ, ജോ. സെക്രട്ടറി സജീവ് എന്നിവർ അറിയിച്ചു.