നാട്ടിക സൗത്ത് എസ്.എൻ.ഡി.പി സ്‌കൂൾ വാർഷികാഘോഷം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ: നാട്ടിക സൗത്ത് എസ്.എൻ.ഡി.പി സ്‌കൂൾ വാർഷികാഘോഷവും യാത്രഅയപ്പും അദ്ധ്യാപക രക്ഷാകർതൃദിനവും സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് അദ്ധ്യക്ഷനായി. ആവണങ്ങാട്ടുകളരി അഡ്വ. എ.യു. രഘുരാമൻ പണിക്കർ മുഖ്യാതിഥിയായിരുന്നു. വിരമിക്കുന്ന അദ്ധ്യാപകരായ പി.എസ്. ജയലക്ഷ്മി, വി.എം. ഗംഗ എന്നിവർക്ക് ചലച്ചിത്ര, സീരിയൽ താരം ഷൈജൻ ശ്രീവത്സം ഉപഹാര സമർപ്പണം നടത്തി. സ്‌കൂൾ മാനേജർ ഇ.ആർ. പ്രസന്നകുമാർ, ബ്യൂട്ടി സിൽക്‌സ് മാനേജർ അബ്ദുള്ള നദ്‌വി, എം.പി.ടി.എ പ്രസിഡന്റ് സുമിത പ്രമോദ്, സ്‌കൂൾ ലീഡർ മുഹമ്മദ് ഇഷാൽ, പ്രധാനാദ്ധ്യാപിക ബി. ചിത്ര, പി.എസ്. സരിത, ടി.ഡി വിനിത എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. 2023-2024 അദ്ധ്യയന വർഷത്തിൽ എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളേയും വിവിധ മേളകളിൽ വിജയം കരസ്ഥമാക്കിയ കുട്ടികളേയും അനുമോദിച്ചു.