
തൃശൂർ: ജില്ലാ ഇലക്ഷൻ വിഭാഗവും വനിതാ ശിശു വികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച വനിതാ ദിനാചരണം അസി. കളക്ടർ കാർത്തിക് പാണിഗ്രഹി ഉദ്ഘാടനം ചെയ്തു. മുതിർന്ന വനിതാ സമ്മതിദായകരായ ജാനകി രാവുണ്ണി (109), തങ്കമണിയമ്മ (91), വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പി.വി.സിന്ധു, ടി.ഐ.എൽസി, ഡോ.സംഗീത, ഡി.അമൃതവല്ലി എന്നിവരെ ആദരിച്ചു. ഐ.സി.ഡി.എസ് ജീവനക്കാരിയായ എം.എ.ഷൈലജയുടെ പുസ്തക പ്രകാശനവും നടന്നു. മത്സരങ്ങളിൽ ഒന്നാമത്തിയ പൊയ്യ എ.ഐ.എം ലാ കോളജ്, കോലഴി ചിന്മയമിഷൻ കോളേജ്, ഗവ. ലാ കോളേജ്, വ്യക്തിഗത ജില്ലാ ഡിബേറ്റ് മത്സരത്തിൽ വിജയിച്ച ലാ കോളേജ് വിദ്യാർത്ഥികളായ സ്റ്റാർവിൻ, ടി.ആർ.ആർദ്ര, അഖില എം.എസ് ദാസ് എന്നിവർക്ക് ട്രോഫി നൽകി.