
തൃശൂർ: പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തിൽ എല്ലാം കാത്തിരുന്ന് കാണാമെന്നും തത്കാലം മറ്റൊന്നും പറയാനില്ലെന്നും ടി.എൻ.പ്രതാപൻ എം.പി പ്രതികരിച്ചു. താൻ ഗുരുവായൂരപ്പൻ വിശ്വാസിയും ലീഡറുടെ വലിയ ആരാധകനുമാണ്. ഗുരുവായൂരപ്പനും ലീഡറും ജനങ്ങളുമാണ് എല്ലാത്തിനും സാക്ഷി.
അഭിപ്രായം പറയേണ്ടത് നേതൃത്വം: സുരേഷ് ഗോപി
പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്ക് പോയതുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വമാണ് അഭിപ്രായം പറയേണ്ടതെന്ന് തൃശൂർ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പറഞ്ഞു.
അത്ഭുതമില്ല: സുനിൽ കുമാർ
ഗ്രൂപ്പ് മാറിക്കളിക്കുന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി മാറുന്നതിൽ അത്ഭുതമില്ലെന്ന് തൃശൂർ ഇടതുമുന്നണി സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ പറഞ്ഞു. ആന്റണിയുടെ മകനും കരുണാകരന്റെ മകളും ബി.ജെ.പിയിലെത്തി. കോൺഗ്രസിനു ബി.ജെ.പിക്കെതിരായ നിലപാടില്ലെന്നതിനു തെളിവാണിത്. അവരുടേത് അധികാര രാഷ്ട്രീയമാണ്. ശക്തമായ നിലപാടില്ലാത്തവർക്ക് സംഭവിക്കുന്ന അപചയമാണിത്. കോൺഗ്രസ് നേതൃത്വത്തിനു നിശ്ചയദാർഢ്യമില്ലെന്നും സുനിൽകുമാർ പറഞ്ഞു.