vadkk

തൃശൂർ : വടക്കുന്നാഥ ക്ഷേത്രത്തിൽ മഹാ ശിവരാത്രിയോട് അനുബന്ധിച്ച് വിപുലമായ ആഘോഷം. ഇന്ന് രാവിലെ മൂന്നിന് നിയമ വെടി പൊട്ടും. ശേഷം നെയ്യ് അഭിഷേകം, രാവിലെ 8ന് ശ്രീമൂലസ്ഥാനത്ത് കലാമണ്ഡലം വിനയന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം, വൈകിട്ട് ലക്ഷദീപം, 1001 കതിന വെടി. വൈകീട്ട് ഏഴ് മുതൽ 35,000 പേർക്ക് ഒരിക്കൽ ഭക്ഷണം നൽകും. രാത്രി 1.30 ന് തൃപ്പുക, ശേഷം വിളക്ക് ആചാരം. തൃശൂർ പൂരത്തിന് പങ്കെടുക്കുന്ന എല്ലാ ദേവി ദേവന്മാരും അശോകേശ്വരം തേവരുടെ നെടു നായകത്വത്തിൽ വടക്കുന്നാഥ ക്ഷേത്രത്തിൽ ചാടിക്കൊട്ടിന്റെ അകമ്പടിയോടെ വിളക്ക് ആചാരം എന്നിവ നടക്കും. ക്ഷേത്രത്തിൽ പ്രവേശിക്കാൻ പടിഞ്ഞാറെ ഗോപുരത്തിൽ റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. രാവിലെ 10,000 പേർക്ക് ഭക്ഷണം നൽകും.