തിരുവില്വാമല: പാമ്പാടി ആത്രേയം ശ്രീ ശങ്കര തപോവനത്തിൽ മഹാശിവരാത്രി ആഘോഷിക്കുന്നു. അഷ്ടദ്രവ്യ മഹാഗണപതി ഹോമം മൃത്യുഞ്ജയ പൂജ, മൃത്യുഞ്ജയ ഹോമം, ഗോപൂജ, നാമജപ യജ്ഞം ഉമാമഹേശ്വര പൂജ, ശ്രീശിവ അഷ്ടോത്തരനാമം, ശ്രീ ഭുവനേശ്വരി നാമം, ശ്രീ ദുർഗ അഷ്ടോത്തര നാമം, ശ്രീ ഭൈരവ അഷ്ടോത്തരനാമം, ശ്രീ ഭദ്രകാളി അഷ്ടോത്തര നാമം തുടങ്ങി നാമജപ യജ്ഞവും നടന്നു. ശിവരാത്രി ദിവസം മഹാഗണപതി ഹോമം, മഹാരുദ്ര ഹോമം, മഹാരുദ്ര ജപം, ആദിഗുരു ശ്രീ ദക്ഷിണാമൂർത്തി പൂജ, ഗോപൂജ എന്നിവയും നാമജപ യജ്ഞം, പഞ്ചാക്ഷരീനാമജപം, നാമ സങ്കീർത്തനം, വിവിധ കലാപരിപാടികൾ സർവൈശ്വര വിളക്ക് പൂജ, ദീപ പൂജ, വിശ്വ മംഗള രക്ഷാ പ്രാർത്ഥന, ദീപസമർപ്പണം, കർപ്പൂര യജ്ഞം എന്നിവയും നടത്തും.