sobha

തൃശൂർ: ശോഭ ലിമിറ്റഡിന്റെ പാലക്കാട് മൂലങ്കോട് ശ്രീ കുറുമ്പ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നടപ്പാക്കുന്ന ശോഭ സാമൂഹ്യഭവന പദ്ധതിയുടെ ഭാഗമായുള്ള 100 വീടുകളുടെ താക്കോൽദാനവും 120 വീടുകളുടെ തറക്കല്ലിടൽ ചടങ്ങും ഒമ്പതിന് നടക്കും. ഭൂരഹിതരായ 13 കുടുംബങ്ങൾക്ക് അഞ്ച് സെന്റ് ഭൂമിയും വീടും സൗജന്യമായി നൽകുമെന്ന് സി.എസ്.ആർ വിഭാഗം സീനിയർ മാനേജർ പി.പരമേശ്വരൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
മൂലങ്കോട് ശ്രീ കുറുമ്പ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 10ന് മന്ത്രി കെ.രാജൻ ഒന്നാംഘട്ട വീടുകളുടെ താക്കോൽദാനം നിർവഹിക്കും. മന്ത്രി എം.ബി.രാജേഷ് 120 വീടുകളുടെ നിർമാണപദ്ധതിയുടെ ലോഞ്ചിംഗ് നിർവഹിക്കും. മന്ത്രി കെ.രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.പിമാരായ രമ്യ ഹരിദാസ്, പി.ടി.ഉഷ, എൻ.കെ.പ്രേമചന്ദ്രൻ, ശോഭ ലിമിറ്റഡ് സ്ഥാപകൻ പി.എൻ.സി.മേനോൻ, ചെയർമാൻ രവി മേനോൻ തുടങ്ങിയവർ പങ്കെടുക്കും. 700 ചതുരശ്ര അടി വിസ്തൃതിയിൽ 18 ലക്ഷം രൂപ ബഡ്ജറ്റിലാണ് വീട് നിർമ്മിച്ചത്. പാലക്കാട്ടെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര എന്നീ പഞ്ചായത്തുകളിലെ സാമൂഹ്യശാക്തീകരണത്തിനാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്.