bus

തൃശൂർ: ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ ജില്ലാ സമ്മേളനം ഒമ്പതിന് രാവിലെ 10.30ന് മിഷൻ ക്വാർട്ടേഴ്‌സ് ലയൺസ് ഹാളിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.എൻ.കൃഷ്ണ കിഷോർ അദ്ധ്യക്ഷത വഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ വിശിഷ്ടാതിഥിയാകും. എം.ബാലാജി, സംസ്ഥാന പ്രസിഡന്റ് ജോൺസൺ പടമാടൻ തുടങ്ങിയവർ സംസാരിക്കും.

സ്വകാര്യ ബസ് സർവീസിന് ടാക്‌സിനത്തിൽ ഇളവു നൽകുക, കളർകോഡ് പിൻവലിക്കുക, ആർ.സി - ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ പ്രിന്റിംഗ് ആർ.ടി.ഓഫീസുകളിൽ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ സെക്രട്ടറി വി.വി.മുജീബ് റഹ്മാൻ, പി.ജെ.റെജി, കെ.ബി.സുരേഷ് കുമാർ, എസ്.എ.ആനന്ദ് അരവിന്ദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.