gopi

തൃശൂർ: വിമല കോളേജ് അദ്ധ്യാപക രക്ഷാകർത്തൃസമിതി ഈ വർഷം മുതൽ നൽകാൻ തീരുമാനിച്ച കർമ്മശ്രേഷ്ഠ പുരസ്‌കാരം കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിക്ക് സമ്മാനിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കലാ-വൈജ്ഞാനിക-ശാസ്ത്ര-സാഹിത്യ രംഗത്ത് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കാൻ ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. 11ന് രാവിലെ ഒമ്പതിന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ പുരസ്‌കാരം സമ്മാനിക്കും. പത്രസമ്മേളനത്തിൽ പി.ടി.എ വൈസ് പ്രസിഡന്റ് എൻ.ഹരീന്ദ്രൻ, സെക്രട്ടറി സന്തോഷ് പി.ജോസ്, ഡോ.കെ.ബിനു എന്നിവർ പങ്കെടുത്തു.