nirmanodgadanam

തൊട്ടിപ്പാൾ: സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യപൂർത്തീകരണത്തിലേക്ക് വലിയ ജനകീയ മുന്നേറ്റം സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസിന് സമീപമുള്ള വി.എഫ്.പി.സി.കെ ഹാളിൽ നടന്ന ചടങ്ങിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ടി. കിഷോർ, റവന്യൂ ഡിവിഷൻ ഓഫീസർ എം.കെ. ഷാജി, മുകുന്ദപുരം തഹസിൽദാർ സി. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.