tharakalidal
കെ.എസ്.എസ്.പി.യു എടവിലങ്ങ് പഞ്ചായത്തിൽ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നിർദ്ധന കുടുംബത്തിനായി എടവിലങ്ങ് പഞ്ചായത്തിൽ നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണോദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ അദ്ധ്യക്ഷയായി. കെ.എം. ശിവരാമൻ, സുബി പ്രമോദ്, എൻ.എ.എം. അഷറഫ്, സി.സി. വത്സല, ഇ.എഫ്. ബെന്നി, പി.ഡി. ധർമ്മപാലൻ, പി.എം. മൊയ്തീൻ, എൻ.എ. ഇസ്മാലി, കെ.കെ. സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.