ch
പെരുവനം-ആറാട്ടുപുഴ പൂരങ്ങൾക്കായി ചാത്തക്കുടം ക്ഷേത്രത്തിൽ കൈപ്പന്തങ്ങൾ ഒരുക്കുന്നു.

ചാത്തക്കുടം : പെരുവനം-ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് ശാസ്താവിന്റെ പൂരങ്ങൾക്കുള്ള കൈവിളക്കുകളുടെ നിർമ്മാണ ഒരുക്കങ്ങൾ തുടങ്ങി. രണ്ട് വീതം ഒറ്റപ്പന്തങ്ങളും മുപ്പന്തങ്ങളും പതിനാറ് ആറുനാഴി പന്തങ്ങളുമാണ് തിരുവാതിര പുറപ്പാടിന് വേണ്ടി മുല്ലമൊട്ടിന്റെ ആകൃതിയിൽ ചുറ്റി തയ്യാറാക്കുന്നത്. പുറപ്പാടിന് ശേഷം ഓരോ ദിവസത്തെ ഇടവേളയിൽ പെരുവനം പൂരം, പിടിക്കപ്പറമ്പ് പൂരം, ആറാട്ടുപുഴ പൂരം എന്നിവ നടക്കും. പുറപ്പാടിന് ശേഷം വീണ്ടും കൈവിളക്കുകൾ ഒരുക്കും. നൂറു വർഷത്തോളം പഴക്കമുള്ള കൈവിളക്കുകളും പുതിയ കൈവിളക്കുകളും പൂരത്തിന് ഉപയോഗിക്കും. ഹരിദാസ് വാരിയർ, ചാത്തക്കുടം കണ്ണംകിഴി വീട്ടിൽ വിജയൻ, കുട്ടൻകുളങ്ങര രംഗനാഥൻ ആചാരി എന്നിവരാണ് നിർമ്മാണ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നത്