cher
നവീകരിച്ച ആറാട്ടുപുഴ തേവർത്തറ.

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ ചമയങ്ങളും മറ്റും ഒരുക്കി വയ്ക്കുന്നതും തേവർക്കുള്ള ദ്രവ്യ സമർപ്പണം നടക്കുന്നതുമായ ആറാട്ടുപുഴയിലെ തേവർത്തറ നവീകരിച്ചു. പത്തിന് രാവിലെ 8.30ന് പെരിങ്ങോട്ടുകര കാനാടിക്കാവ് ക്ഷേത്രം മഠാധിപതി ഡോ. കെ.കെ. വിഷ്ണുഭാരതീയ സ്വാമികൾ തറയുടെ സമർപ്പണം നടത്തും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ ഭദ്രദീപം തെളിക്കും. 39 അടി നീളവും 34 അടി വീതിയുമുള്ള തേവർത്തറയ്ക്ക് നാലര അടി ഉയരമുണ്ട്. തറയുടെ മുകൾ ഭാഗം കരിങ്കൽ പാളികൾ വിരിച്ചിട്ടുണ്ട്. ഒറ്റക്കല്ലിലാണ് സോപാനം തീർത്തിട്ടുള്ളത്. 8 ലക്ഷം രൂപ ചെലവിലാണ് തേവർത്തറ നവീകരിച്ചത്. നിർമ്മാണത്തിന്റെ മുഴുവൻ ചെലവും ഡോ. കെ.കെ. വിഷ്ണുഭാരതീയ സ്വാമിയാണ് നിർവഹിച്ചത്.